Flash News

കപു വിഭാഗക്കാരുടെ സംവരണപ്രക്ഷോഭം അക്രമാസക്തം, പിന്‍വലിച്ചു

കപു വിഭാഗക്കാരുടെ സംവരണപ്രക്ഷോഭം അക്രമാസക്തം, പിന്‍വലിച്ചു
X
KAPUഹൈദരാബാദ്:  പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രയില്‍ റോഡുകളും റെയില്‍പ്പാതകളും തടസപ്പെടുത്തി കപു വിഭാഗക്കാര്‍ നടത്തി വന്ന ഉപരോധസമരം പിന്‍വലിച്ചു. അക്രമാസക്തരായ സമരക്കാര്‍ ഇന്നലെ തുനി സ്റ്റേഷനില്‍ നിറുത്തിയ രത്‌നാചല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ നാലു കോച്ചുകള്‍ക്ക് തീയിട്ടിരുന്നു. റെയില്‍വേ അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലം യാത്രക്കാര്‍്ക്ക് അപായമൊന്നും സംഭവിച്ചില്ല. ചെന്നൈ-കൊല്‍ക്കത്ത ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങളും രണ്ട് പോലീസ് സ്‌റ്റേഷനുകളും അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭത്തെ നേരിടുന്നതിന്റെ ഭാഗമായി അധികൃതര്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ തടസപ്പെടുത്തിയിരുന്നു.
കപു സമുദായത്തെ സംവരണപ്പട്ടികയില്‍ പെടുത്തുന്നതിന് താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയില്‍ സമരം പിന്‍വലിക്കുന്നതായി സമരനേതാവ് എം പദ്മനാഭനാണ് അറിയിച്ചത്. പിന്നാക്കവിഭാഗപ്പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന്് വാഗ്ദാനം നല്‍കി കപു വിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി പ്രശ്‌നങ്ങള്‍ വഷളായതിന്റെ ഉത്തരവാദിയെന്നും പദ്മനാഭന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it