kannur local

കന്റോണ്‍മെന്റ് മേഖലയില്‍ വീണ്ടും പട്ടാളത്തിന്റെ കൈയേറ്റശ്രമം

കണ്ണൂര്‍: കന്റോണ്‍മെന്റ് മേഖലയില്‍ വീണ്ടും പട്ടാളത്തിന്റെ കൈയേറ്റ ശ്രമം. ജില്ലാ ആശുപത്രി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു കിലാശി ലൈനിലേക്കുള്ള വഴിമുടക്കി മതില്‍ കെട്ടാന്‍ കഴിഞ്ഞ ദിവസം ശ്രമമുണ്ടായി.
ഇവിടെയുള്ള വഴി എസ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുത്ത് മതില്‍കെട്ടാനായിരുന്നു ശ്രമം. ഇവിടെ മതില്‍ പണിതാല്‍ കിലാശി ലൈനിലേക്കു പോകേണ്ടവര്‍ ചുറ്റിവളഞ്ഞു സഞ്ചരി േക്കണ്ടിവരും. പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു നിര്‍മാണ പ്രവൃത്തികള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ താവക്കര ഭാഗത്തുനിന്ന് ആശുപത്രിയിലേക്കു പോകുന്ന പ്രദേശത്തെ വഴി മതില്‍കെട്ടി അടയ്ക്കാനും ഡിഎസ്‌സി അധികൃതര്‍ നീക്കം നടത്തിയിരുന്നു.
വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പട്ടാളം അധികൃതര്‍ ഇതില്‍നിന്നു പിന്‍മാറിയത്. എന്നാല്‍ വാട്ടര്‍ടാങ്കിനു സമീപത്തെ കുടിവെള്ള പൈപ്പുകള്‍ക്കും വാള്‍വുകള്‍ക്കും സംരക്ഷണമൊരുക്കുന്നതിന് ചുറ്റുമതില്‍ കെട്ടുക മാത്രമാണ് ചെയ്യുന്നതെന്നാണ് പട്ടാളത്തിന്റെ വാദം. വാഹനങ്ങള്‍ അലക്ഷ്യമായി ഓടിക്കുന്നതും നിര്‍ത്തിയിടുന്നതും കാരണം പൈപ്പുകളും വാള്‍വുകളും പൊട്ടി കന്റോണ്‍മെന്റ് മേഖലയിലെ ജലവിതരണം തടസപ്പെടാറുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മതില്‍ കെട്ടി സംരക്ഷിച്ച് പൂന്തോട്ടം നിര്‍മിക്കാനാണ് പട്ടാളത്തിന്റെ പദ്ധതി. ഇക്കാര്യം അടുത്ത കന്റോണ്‍മെന്റ് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it