കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമമെന്ന്

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നു സഹോദരന്‍ ആരോപിച്ചു. നിരന്തരം ബുദ്ധിമുട്ടിച്ചും വിഷമത്തിലാക്കിയും അവര്‍ സഹോദരിയെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ ചിത്രം സഹിതമുള്ള വാര്‍ത്താക്കുറിപ്പ് മിഷണറീസ് ഒാഫ് ജീസസ് പുറത്തുവിട്ടതിനെത്തുട ര്‍ന്ന് സ്വകാര്യ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു സഹോദരന്‍.
തന്റെ സഹോദരി പീഡനത്തിനിരയായതാണ്. ഇരയുടെ ചിത്രം പുറത്തുവിടുന്നത് ഗുരുതരമായ തെറ്റാണെന്ന് അറിയാത്തതല്ലല്ലോ. കോണ്‍ഗ്രിഗേഷനിലുള്ളവര്‍ക്ക് കോടതി ഉത്തരവോ ഇരയുടെ സ്വകാര്യതയെയോ മാനിക്കണമെന്ന് അറിയാത്തത് ലജ്ജാകരമാണ്. സഹോദരിയെ ബുദ്ധിമുട്ടിച്ച് സമ്മര്‍ദത്തിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്.
ബിഷപ്പിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. നടപടിയെടുക്കാന്‍ സാധാരണ മൂന്നു ദിവസം വരെ വേണ്ടിവരും. അങ്ങനെയൊരു നീക്കമുണ്ടായിരുന്നെങ്കില്‍ കേസുമായി ബന്ധമുള്ളവരെ വത്തിക്കാന്‍ ഇക്കാര്യം അറിയിക്കുമായിരുന്നു. എന്നാ ല്‍, ഇതുവരെ അത്തരമൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ ഇതൊരു വ്യാജ വാര്‍ത്തയായിരിക്കും. ഇതിനു പിന്നില്‍ ബിഷപ്പും അദ്ദേഹവുമായി ബന്ധമുള്ളവരുമായിരിക്കും. കേരളത്തിലും പുറത്തും ബിഷപ്പിനെതിരേ നടക്കുന്ന സമരങ്ങളുടെ വീര്യം കുറയ്ക്കുകയെന്ന ലക്ഷ്യമായിരിക്കാം അവര്‍ക്കുള്ളതെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it