Flash News

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബംഗ്ലാദേശ് പൗരന് മരണം വരെ തടവ്‌



കൊല്‍ക്കത്ത: കോണ്‍െവന്റിലെ കവര്‍ച്ചയ്ക്കിടയില്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബംഗ്ലാദേശ് പൗരനെ കോടതി മരണം വരെ തടവിനു ശിക്ഷിച്ചു. പശ്ചിമ ബംഗാളിലെ റാണാഘട്ട് പട്ടണത്തില്‍ രണ്ടു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നസ്‌റുല്‍ ഇസ്‌ലാമിനെയാണു കോടതി ശിക്ഷിച്ചത്. കോണ്‍വെന്റില്‍ കവര്‍ച്ച നടത്താന്‍ ഗൂഢാലോചന നടത്തിയതിനു നസ്‌റുല്‍ ഇസ്‌ലാം അടക്കം ആറ് പ്രതികളെയും 10 വര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചു. കൂട്ട ബലാല്‍സംഗം ആരോപിച്ചെങ്കിലും അതു തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ബലാല്‍സംഗത്തിനു നസ്‌റുല്‍ ഇസ്‌ലാം മാത്രമാണു ശിക്ഷിക്കപ്പെട്ടത്. മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്‌ലാം, മുഹമ്മദ് സലിം ശെയ്ഖ്, ഖാലിദര്‍ റഹ്മാന്‍, ഗോപാല്‍ സര്‍ക്കാര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. ശിക്ഷിക്കപ്പെട്ടവര്‍ എല്ലാവരും 10,000 രൂപ വീതം പിഴയടയ്ക്കണം. വീഴ്ചവരുത്തിയാല്‍ രണ്ടരവര്‍ഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ തുകയില്‍ പകുതി പീഡനത്തിനിരയായ കന്യാസ്ത്രീക്കു നല്‍കണം. അവര്‍ നിരസിക്കുന്നുവെങ്കില്‍ തുക കോണ്‍വെന്റിന് നല്‍കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് അഭയം നല്‍കി എന്നതിനാലാണു ഗോപാല്‍ സര്‍ക്കാരിനെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ നാലുപേര്‍ ബംഗ്ലാദേശികളാണ്.
Next Story

RELATED STORIES

Share it