കന്യാസ്ത്രീയുടെ പരാതി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും

കോട്ടയം: കുറവിലങ്ങാട്ട് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നീക്കം തുടങ്ങി. പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് ഇതുസംബന്ധിച്ച നടപടികളിലേക്ക് പോലിസ് നീങ്ങുക. അതിനായി അന്വേഷണസംഘം ജലന്ധറിലേക്ക് പോവും. രഹസ്യമൊഴി എടുക്കുന്നതിനുള്ള പോലിസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് അന്വേഷണത്തിന് ചുക്കാന്‍പിടിക്കുന്നത്.
കോട്ടയത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ കുറവിലങ്ങാട്ടെ മഠത്തിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവ പരിശോധിച്ചു. ചാലക്കുടിയിലും പരിശോധന നടത്തും. കന്യാസ്ത്രീയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്ധര്‍ ബിഷപ്പിനെതിരേ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍ 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണു കന്യാസ്ത്രീയുടെ മൊഴി. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിനു സാധ്യത തെളിയുന്നത്.
കന്യാസ്ത്രീയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം ഉണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it