Flash News

കന്യാസ്ത്രീക്ക് പീഡനം : ബംഗ്ലാദേശ് പൗരന്‍ കുറ്റക്കാരന്‍



കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ റാണാഘട്ട് നഗരത്തിലെ കന്യാസ്ത്രീ മഠത്തില്‍ കവര്‍ച്ചയ്ക്കിടെ വയോധികയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബംഗ്ലാദേശ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സിസ്റ്റര്‍ നിവേദിതയും മദര്‍ തെരേസയും പ്രവര്‍ത്തിച്ച സംസ്ഥാനത്ത് ഇത്തരം സംഭവം നടക്കുന്നതില്‍ ലജ്ജ തോന്നുന്നെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കുംകും സിന്‍ഹ പറഞ്ഞു. കേസില്‍ ഇന്ന് ശിക്ഷ പ്രഖ്യാപിക്കും. കൂട്ടബലാല്‍സംഗം തെളിയിച്ചിട്ടില്ലെന്നും ബലാല്‍സംഗം ചെയ്തത് നസ്‌റുല്‍ ഇസ്‌ലാമാണെന്നും ജഡ്ജി പറഞ്ഞു. പ്രതികളെ വീട്ടില്‍ താമസിപ്പിച്ചതിന് ഗോപാല്‍ സര്‍ക്കാറെന്ന ആളെയും പ്രതി ചേര്‍ത്തിരുന്നു. മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്‌ലാം, മൊഹദ് സലീം, ശെയ്ഖ്, ഖലേദര്‍ റഹ്മാന്‍ എന്നിവരാണ് മറ്റു പത്രികള്‍. ഗോപാല്‍ ഒഴികെ അഞ്ചു പേരും ബംഗ്ലാദേശികളാണ്.
Next Story

RELATED STORIES

Share it