കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തണം: സുധീരന്‍

തിരുവനന്തപുരം/കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയസമൂഹത്തിന്റെ സമ്പൂര്‍ണ പിന്തുണ ആര്‍ജിക്കാനായെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഈ ധര്‍മസമരം ആരംഭിക്കാന്‍ നിര്‍ബന്ധിതരായ കന്യാസ്ത്രീകളോടൊപ്പമാണ് ജനമനസ്സാക്ഷി. കന്യാസ്ത്രീകള്‍ക്ക് നീതിനിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇനിയെങ്കിലും തെറ്റായ നിലപാട് തിരുത്താനും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്താനും പോലിസ് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ 76 ദിവസം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയായില്ലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതിയില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനംപോലെയെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ചു വ്രതനിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പില്‍ ഒരാളെ അടിക്കുന്നത് ഹീനമാണ്. അതുപോലെ ജലന്ധര്‍ ബിഷപ്പിന്റേത് ഹീനകൃത്യമാണ്. ഒരുകൂട്ടം കന്യാസ്ത്രീകള്‍ തന്നെ പ്ലക്കാര്‍ഡുമായി തങ്ങള്‍ക്കു നീതികിട്ടിയില്ലെന്നു പറയുന്നു. ആ ചോദ്യം പൊതുസമൂഹത്തോടു ചോദിക്കുന്നതാണ്. എന്നോടു ചോദിക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കുറ്റാരോപിത ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമന്നും ജേക്കബ് തോമസപറഞ്ഞു.

Next Story

RELATED STORIES

Share it