Flash News

കന്നുകാലി വില്‍പന നിരോധനം : ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടും - പോപുലര്‍ ഫ്രണ്ട്‌

കന്നുകാലി വില്‍പന നിരോധനം : ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടും - പോപുലര്‍ ഫ്രണ്ട്‌
X


ന്യൂഡല്‍ഹി: കശാപ്പിനു വേണ്ടിയുള്ള കന്നുകാലി വില്‍പന നിരോധിച്ചും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായി രാജ്യത്തുടനീളം നടക്കുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ആക്കംകൂട്ടുമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അബ്ദുല്‍വാഹിദ് സേട്ട് പ്രസ്താവനയില്‍ പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു മേലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കടന്നാക്രമണമാണ്. പുതിയ ചട്ടങ്ങള്‍ പ്രകാരം പശു മാത്രമല്ല കാള, പോത്ത്, ഒട്ടകം തുടങ്ങി വിവിധയിനം കന്നുകാലികളെ വില്‍ക്കണമെങ്കില്‍ കാര്‍ഷികാവശ്യത്തിനാണെന്ന രേഖകള്‍ ഇനി മുതല്‍ ബന്ധപ്പെട്ടവര്‍ ഹാജരാക്കേണ്ടി വരും.കറവ വറ്റിയതും പ്രായം ചെന്നതുമായ മൃഗങ്ങളെ വില്‍പന നടത്താന്‍ പറ്റാത്ത ദുരവസ്ഥയിലേക്കാണ് രാജ്യത്തെ ദശലക്ഷക്കണക്കായ ക്ഷീരകര്‍ഷകരെ തളളിവിട്ടിരിക്കുന്നത്. ഇറച്ചി, തോല്‍ വ്യാപാരത്തില്‍ താഴെ തട്ടില്‍ അധികമായും ഏര്‍പ്പെട്ടിട്ടുള്ള ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഗോരക്ഷയുടെ പേരിലുള്ള ഹിന്ദുത്വ അക്രമിസംഘങ്ങളുടെ അതിക്രമങ്ങള്‍ വരുംദിനങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത. രാജസ്ഥാനില്‍ മുസ്‌ലിം ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാന്റെയും ഗുജറാത്തിലെ ഉനയില്‍ ക്രൂര മര്‍ദനത്തിനിരയായ ദലിത് യുവാക്കളുടെയും അനുഭവങ്ങള്‍ക്ക് സമാനമായ സംഭവങ്ങളാണ് രാജ്യം കാത്തിരിക്കുന്നത്. ഗോവധ നിരോധം നിലവിലില്ലാത്ത സംസ്ഥാനങ്ങള്‍ക്കു കൂടി ബാധകമായ പുതിയ ഉത്തരവ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു നേരെയുള്ള കൈയേറ്റം കൂടിയാണ്. ഇവ്വിഷയകമായി കേരളത്തില്‍ സംസ്ഥാനസര്‍ക്കാരും രാഷട്രീയപാര്‍ട്ടികളും ഉയര്‍ത്തുന്ന പ്രതിരോധത്തെ വാഹിദ് സേട്ട് പ്രകീര്‍ത്തിച്ചു. രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന ആര്‍എസ്എസ് മേധാവിയുടെ ആവശ്യപ്രകാരമാണ് യഥാര്‍ഥത്തില്‍ മോദിസര്‍ക്കാരിന്റെ ഈ നടപടി. ഹിന്ദുത്വ ശക്തികളുടെ ഈ നീക്കത്തിനെതിരേ ദേശീയതലത്തില്‍ ശക്തമായ പ്രതികരണമുണ്ടാവണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളോട് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it