Flash News

കന്നുകാലി വില്‍പന: കേന്ദ്രവിജ്ഞാപനം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

കന്നുകാലി വില്‍പന: കേന്ദ്രവിജ്ഞാപനം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി
X


ചെന്നൈ: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം ഇറക്കിയ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവകാശമാണെന്നു വ്യക്തമാക്കിയ കോടതി ഇതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്ത് അവകാശമാണ് ഉള്ളതെന്നും ചോദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് നാലാഴ്ചത്തേക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

[related]
Next Story

RELATED STORIES

Share it