Flash News

കന്നുകാലി വില്‍പനനിരോധനം : കേന്ദ്ര ഉത്തരവ് മാനിക്കേണ്ടെന്ന് മമത



കൊല്‍ക്കത്ത: കന്നുകാലി വില്‍പന നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് മാനിക്കേണ്ടതില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കന്നുകാലി വില്‍പന   സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതു വരെ നടപടികളൊന്നും സ്വീകരിക്കരുതെും ഉത്തരവില്‍ പറയുന്നു. അനധികൃത കാലിക്കടത്തുമായി ബന്ധപ്പെട്ട് പോലിസ് ജാഗ്രത പാലിക്കണം. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കാലികളെ ബംഗാളിലേക്ക് കൊണ്ടുവരുന്നതായി ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനായി ശ്രമിക്കുന്നുണ്ടെന്നും എല്ലാതരത്തിലും ഇതിനെ ചെറുക്കുമെന്നും മമത പറഞ്ഞു.കശാപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ യാതൊരുവിധ നിയമ ഭേദഗതിയും വരുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ എതിര്‍ക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it