kozhikode local

കന്നുകാലി വരവില്‍ വലിയ കുറവ്;പൊള്ളാച്ചിച്ചന്ത നിര്‍ജീവം



കോഴിക്കോട്: പ്രശസ്തമായ പൊള്ളാച്ചി കുന്നുകാലി ചന്ത നിര്‍ജീവമായതായി ഇറച്ചി വ്യാപാരികള്‍. കോഴിക്കോട് നിന്നും കാലികളെ വാങ്ങാന്‍ പൊള്ളാച്ചി ചന്തയില്‍ പോയി മടങ്ങിയവരാണ് ഇക്കാര്യം പറഞ്ഞത്. 20 ദിവസം മുമ്പ് പോയപ്പോള്‍ ഉണ്ടായിരുന്ന കാലികളുടെ എണ്ണത്തില്‍ നിന്ന് ഏകദേശം 20 ശതമാനം കാലികള്‍ മാത്രമാണ് ഇന്നലെ ചന്തയില്‍ വില്‍പനയ്‌ക്കെത്തിച്ചത്. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളില്‍ മാട്ടിറച്ചിക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവും. സാധാരണ കോഴിക്കോട് നിന്ന് പോവുന്ന കാലികച്ചവടക്കാര്‍ പത്തു മുപ്പത് കാലികളെയെങ്കിലും വാങ്ങിയാണ് മടങ്ങാറ്. എന്നാല്‍ ഇന്നലെ കിട്ടിയത് എട്ടെണ്ണം മാത്രം. സംസ്ഥാനത്തു നിന്ന് ആയിരത്തിലേറെ കാലികച്ചവടക്കാര്‍ പരമ്പരാഗതമായി പൊള്ളാച്ചി ചന്തയില്‍വരാറുണ്ട്. ചന്തയില്‍ പതിവ് വിലപേശലുകള്‍ക്ക് പോലും കച്ചവടക്കാര്‍ ഇടം നല്‍കിയില്ലെന്ന് കാലിക്കറ്റ് മീറ്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി അബ്്ദുല്‍ ഗഫൂര്‍ കിണാശേരി തേജസിനോട് പറഞ്ഞു. ഇപ്പോള്‍ എല്ലുള്ളത് 220 രൂപയും എല്ലില്ലാത്തത് 260-280 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. കോഴിക്കോടിന് പുറത്ത് തെക്കന്‍ ജില്ലയില്‍ ഇതിലും വലിയ വിലയ്ക്കാണ് വില്‍പന നടക്കുന്നത്. കാലികളുടെ വരവ് കുറഞ്ഞാല്‍ ഇനി 300 രൂപയ്ക്ക് വിറ്റാല്‍ പോലും കച്ചവടത്തില്‍ ലാഭമുണ്ടാവില്ല. വിശുദ്ധ മാസത്തില്‍ പൊതുവെ മാട്ടിറച്ചിക്ക് ആവശ്യക്കാരേറെയാണ്. ഇപ്പോള്‍േ കോഴിക്കോട് നഗരത്തില്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന മാടുകളേയാണ് ഇറച്ചികച്ചവടക്കാര്‍ വാങ്ങുന്നത്. കന്നുകാലി വില്‍പന നിയന്ത്രണ ഉത്തരവ് സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നതും വ്യാപാരികളേയും ഉപഭോക്താക്കളേയും ഭീതിപ്പെടുത്തുകയാണ്. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇറച്ചിക്കച്ചവടക്കാര്‍.
Next Story

RELATED STORIES

Share it