kasaragod local

കന്നുകാലി ലോറി തടഞ്ഞത് ചോദ്യംചെയ്ത യുവാവിന് മര്‍ദ്ദനം

ഹൊസങ്കടി: കര്‍ണാടകയില്‍ നിന്ന് മിനിലോറിയില്‍ കാളയെ കൊണ്ടുവരുമ്പോള്‍ തടഞ്ഞ് നിര്‍ത്തിയത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദ്ദിച്ചു. സുഹൃത്തിന്റെ ബൈക്ക് തകര്‍ത്തു.
മച്ചംപാടിയിലെ ജാബിറി(37)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് 3.30ഓടെയാണ് സംഭവം. കര്‍ണാടക പുത്തൂരില്‍ നിന്ന് കാളയെ കൊണ്ടുവരുന്നതിനിടെ 20 അംഗ സംഘം തടയുകയായിരുന്നു.
മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അതിനിടെ ബൈക്കിലെത്തിയ ജാബിര്‍ ഇത് ചോദ്യംചെയ്തപ്പോള്‍ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മഞ്ചേശ്വരം പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it