Flash News

കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിച്ചു

കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിച്ചു
X


ന്യൂഡല്‍ഹി:  ഏറെ വിവാദമായ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് മേയ് 23ന് പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. വിവിധ സംസ്ഥാനങ്ങളുടെയും കര്‍ഷകരുടെയും മൃഗസംരക്ഷകരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണു തീരുമാനം.
ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയതിരുന്നു.
മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് പുറത്തിറക്കിയ ഉത്തരവ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. നിരോധനത്തിന്റെ മറപറ്റി ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ കന്നുകാലി കച്ചവടക്കാര്‍്ക്കു നേരെ പലയിടത്തും അക്രമങ്ങളും കൊലപാതകങ്ങളുമുണ്ടായി.

കാര്‍ഷികാവശ്യത്തിന് മാത്രമേ കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കാവൂ എന്ന ഉത്തരവ് ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗദര്‍ ഉള്‍പ്പടെ നിരവധിപേര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കേരളം, ബംഗാള്‍, മേഘാലയ സംസ്ഥാനങ്ങള്‍ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോയി. ഇതേത്തുടര്‍ന്ന് മേയ് അവസാനം  മദ്രാസ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്‌റ്റേ ചെയ്തു. ജൂലൈയില്‍ ഉത്തരവിന് സുപ്രീം കോടതി രാജ്യവ്യാപകമായി സ്‌റ്റേ കൊണ്ടുവരികയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it