wayanad local

കന്നുകാലി കശാപ്പ് നിരോധനം; എസ് ഡിപിഐ ധര്‍ണ നടത്തി



ഗൂഡല്ലൂര്‍: കന്നുകാലികളെ അറക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗൂഡല്ലൂര്‍ ചുങ്കത്ത് ധര്‍ണ നടത്തി. മൃഗങ്ങളുടെ പേരില്‍ കലാപമുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്നു സമരത്തില്‍ സംസാരിച്ച വിടുതെൈലെ ശിരുതൈകള്‍ കക്ഷി ജില്ലാ സെക്രട്ടറി സഹദേവന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നീലഗിരി ജില്ലാ പ്രസിഡന്റ് ബിലാല്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ശിഹാബുദ്ദീന്‍, സിറാജുദ്ദീന്‍, ഷമീര്‍, റഫീഖ്, അന്‍സാരി, സിദ്ദീഖ്, ഉമ്മര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it