Flash News

കന്നുകാലികള്‍ക്കു പിന്നാലെ നിയന്ത്രണം നായ്ക്കളിലേക്കും പൂച്ചകളിലേക്കും

കന്നുകാലികള്‍ക്കു പിന്നാലെ നിയന്ത്രണം നായ്ക്കളിലേക്കും പൂച്ചകളിലേക്കും
X


ന്യൂഡല്‍ഹി: നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെയുള്ള ജീവികളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതിനു പിന്നാലെയാണ് പുതിയ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നത്. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതു നിരോധിച്ചു. പൊതുസ്ഥലങ്ങളിലും കടകളിലും വളര്‍ത്തുമൃഗങ്ങളെ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്യണം. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി ഇവ കടകള്‍ക്കു പുറത്ത് പ്രദര്‍ശിപ്പിക്കുകയും വേണം. മൃഗങ്ങളെ എപ്പോള്‍ എങ്ങനെ ലഭിച്ചു; ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. പ്രായപൂര്‍ത്തിയാകാത്തവരെയും മാനസിക ദൗര്‍ബല്യമുള്ളവരെയും മൃഗപരിപാലകരായി റജിസ്റ്റര്‍ ചെയ്യാനും അനുവദിക്കില്ല.


[related]
Next Story

RELATED STORIES

Share it