Flash News

കന്നുകാലികളെ കൊണ്ടുപോയ വാഹനം ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കന്നുകാലികളെ കൊണ്ടുപോയ വാഹനം ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍
X
kottathengaകാസര്‍കോഡ് : കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞുനിറുത്തി ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി പിടിയില്‍. സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പെരിയടുക്ക സ്വദേശി രാജു എന്ന കൊട്ടത്തേങ്ങ രാജു ആണ് പിടിയിലായത്.
ഒരു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കന്നുകാലികളുമായി കുമ്പള ആരിക്കാടിയിലേക്ക് പോവുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ അഷ്‌റഫിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. പിടിയിലായ രാജു പെരിയടുക്കയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റഫീഖിന്റെ കൊലപാതകമുള്‍പ്പടെ എഴോളം കേസുകളില്‍ പ്രതിയാണ്.
കാസര്‍കോട്ടെ സൈനുല്‍ ആബിദ് വധക്കേസില്‍ പ്രതിയായ മറ്റൊരാള്‍ കൂടി ഇതേ കേസില്‍ പിടിയിലാകാനുണ്ട്.
Next Story

RELATED STORIES

Share it