Flash News

കന്നുകാലികളുമായി പോയ വാഹനം കത്തിച്ചു

കന്നുകാലികളുമായി പോയ വാഹനം കത്തിച്ചു
X


സോനമുര: ത്രിപുരയില്‍ കന്നുകാലികളുമായി പോയ വാഹനം അക്രമികള്‍ കത്തിച്ചു. ത്രിപുരയിലെ സോനമുരയിലെ ആനന്ദ്പുര്‍ ഗ്രാമത്തിലാണ് സംഭവം. മൂന്ന് കന്നുകാലികളാണ് വാഹനത്തിലുണ്ടായിരുന്നത്. വാനിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കന്നുകാലികളെ മോഷ്ടിച്ചു കടത്തുകയായിരുന്നുവെന്നാരോപിച്ചാണ് അക്രമികള്‍ വാന്‍ കത്തിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. മധുബനിലുള്ള ജലെമ ബിബി എന്ന സ്ത്രീയുടെ പേരിലുള്ള വാന്‍ ഇവരുടെ മകനാണ് ഉപയോഗിക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it