Flash News

കന്നുകാലികളുടെ കശാപ്പ് നിരോധിക്കണമെന്ന് ആവശ്യം, ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു

കന്നുകാലികളുടെ കശാപ്പ് നിരോധിക്കണമെന്ന് ആവശ്യം, ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു
X
VECHUR

ന്യൂഡല്‍ഹി : രാജ്യത്ത് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ദേശീയ ഹരിത ട്രൈബ്യബൂണല്‍ സംസ്ഥാനസര്‍ക്കാരുകളുടെ പ്രതികരണം ആരാഞ്ഞു. തദ്ദേശീയമായ പല കന്നുകാലിജനുസ്സുകളുടെയും വംശനാശത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ.അശ്വിനികുമാറാണ് ഹരിത ട്രൈബ്യബൂണലിനെ സമീപിച്ചത്.
കാര്‍ഷികരംഗത്ത് നടപ്പാക്കിയ യന്ത്രവല്‍ക്കരണം മൂലം നിരവധി തദ്ദേശീയ കന്നുകാലിഇനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും യൂറോപ്പില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ കൊണ്ടുവന്ന കന്നുകാലി ഇനങ്ങളാണ് അവയ്ക്കു പകരമായി ഇവിടെയുള്ളതെന്നും ഹരജിക്കാരന്‍ വാദിക്കുന്നു. വികസിത രാഷ്ട്രങ്ങള്‍ അവരുടെ കന്നുകാലിയിനങ്ങളെ സംരക്ഷിക്കാന്‍ ധാരാളം നടപടിയെടുക്കാറുണ്ടെങ്കിലും നമ്മുടെ രാജ്യത്ത്

[related]

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നിശബ്ദകാഴ്ചക്കാരായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ തദ്ദേശീയ ഇനങ്ങളില്‍പ്പെട്ട കറവമൃഗങ്ങളെ കശാപ്പുചെയ്യരുതെന്നും വംശസങ്കലനം നടത്താതെ തന്നെ അവയുടെ പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഗവേഷണങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. കേസില്‍ അടുത്ത മാസം രണ്ടിന് വാദം കേള്‍ക്കും. അതിന് മുന്‍പായി പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ട്രൈബ്യൂണല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക്് നോട്ടീസ് നല്‍കിയിട്ടുള്ളത്.



Next Story

RELATED STORIES

Share it