Flash News

കന്നുകാലികച്ചവടക്കാരെ കെട്ടിതൂക്കിയ സംഭവം; കൊലയ്ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് പ്രതികളുടെ കുറ്റസമ്മതം

കന്നുകാലികച്ചവടക്കാരെ കെട്ടിതൂക്കിയ സംഭവം; കൊലയ്ക്ക് പിന്നില്‍  സംഘപരിവാര്‍ അജണ്ടയെന്ന് പ്രതികളുടെ കുറ്റസമ്മതം
X
latehar2

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് ലതേഹാറില്‍ കന്നുകാലി കച്ചവക്കാരനെയും 12 വയസ്സുകാരനെയും മരത്തില്‍ കെട്ടിതൂക്കിക്കൊന്നതിന്റെ പിന്നില്‍ സംഘപരിവാര്‍ അജണ്ടയായിരുന്നുവെന്ന് പ്രതികളുടെ കുറ്റസമ്മതം. ഗോ സംരക്ഷണമെന്ന അജണ്ടയായിരുന്നു കൊലയ്ക്ക് പിന്നില്‍. സംഭവം ദിവസം നടന്നത് അറസ്റ്റിലായ എട്ടുപേരും പോലിസിന് മൊഴി നല്‍കി. ഇവരില്‍ അഞ്ചുപേരുടെ മൊഴി ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ക്യാച്ച് ന്യൂസാണ് പുറത്ത് വിട്ടത്.

അറസ്റ്റിലായവര്‍ ഗോ രക്ഷപ്രവര്‍ത്തകര്‍ തന്നെയാണ്. ബജറ്ഗ്ദള്‍ പ്രവര്‍ത്തകനും അറസ്റ്റിലായവരില്‍പ്പെടുന്നു. മുഹമ്മദ് മജ്‌ലൂം(35), ഇംതിയാസ് ഖാന്‍(13) എന്നിവരെയാണ് കൊല ചെയ്തത്. എട്ടോളം പോത്തുകളുമായി ചന്തയ്ക്ക് പോവുകയായിരുന്നു ഇരുവരും.വഴിയില്‍ വച്ച് ഇവരെ തടയുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം കൊലചെയ്യുകയുമായിരുന്നു എന്നാണ് കുറ്റസമ്മത മൊഴി.  ഗോസംരക്ഷണത്തിന് എതിര് നില്‍ക്കുന്നവര്‍ക്ക് വധശിക്ഷയെന്നത് സംഘപരിവാര്‍ അജണ്ടയാണ്. കൈകള്‍ കെട്ടിയിട്ടശേഷം ബൈക്കില്‍ കയറി നിന്നാണ് മരത്തില്‍ കെട്ടിതൂക്കിയത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ അരൂണ്‍ സാഹുവാണ് ഇരുവരെയും മരത്തില്‍ കെട്ടിതൂക്കിയത്.



http://goo.gl/bpzNbR
Next Story

RELATED STORIES

Share it