Interview

കന്നി ടെസ്റ്റിലെ സെഞ്ച്വറി മറക്കാനാവാത്ത മുഹൂര്‍ത്തം: സെവാഗ്

കന്നി ടെസ്റ്റിലെ സെഞ്ച്വറി മറക്കാനാവാത്ത മുഹൂര്‍ത്തം: സെവാഗ്
X
sewag
ന്യൂഡല്‍ഹി: 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കന്നി ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടാനായതാണ് തന്റെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമെന്ന് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് പറഞ്ഞു. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ നടത്തിയ അഭിമുഖത്തിലാണ് സെവാഗ് മനസ്സ്തുറന്നത്. ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റിനു മുമ്പ് ബിസിസിഐ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനെത്തിയതായിരുന്നു സെവാഗും കുടുംബവും.
അഭിമുഖത്തിന്റെ പ്രസ്‌കതഭാഗങ്ങളില്‍ നിന്ന്:?

വളരെ സരസമായ രീതിയില്‍ ക്രിക്കറ്റിനെ സമീപിക്കുന്ന വ്യക്തിയാണ് താങ്കള്‍. ചെറുചിരിയോടെ മൂളിപ്പാട്ട് പാടിയാണ് പലപ്പോഴും താങ്കള്‍ ബാറ്റ് ചെയ്യാറുള്ളത്. ഇന്നലെ രാവിലെ ബിസിസിഐ ആദരിച്ചപ്പോള്‍ വികാരഭരിതനായോ?.
ഞാനും ഒരു മനുഷ്യനാണ്. ചില സന്ദര്‍ഭങ്ങളില്‍ ഞാനും വികാരഭരിതനാവാറുണ്ട്്. ഇന്നലെ അത്തരമൊരു ദിവസമായിരുന്നു. ഇ ന്നലെ കുടുംബവും ഒപ്പമുണ്ടായിരുന്നത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഈ ഗ്രൗണ്ടിലാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. വളരെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു ഇത്. ഇന്നലെ നടത്തിയ നന്ദിപ്രസംഗത്തില്‍ എല്ലാവരുടെയും പേരുകള്‍ എനിക്കു പരാമര്‍ശിക്കാനായിട്ടില്ല. അരുണ്‍ ജയ്റ്റ്‌ലി, രണ്‍ബീര്‍ സിങ് മഹേന്ദ്ര, ശ്രീനിവാസന്‍ എന്നിവരൊക്കെ എന്റെ കരിയറിനു സംഭാവന ചെയ്തിട്ടുണ്ട്.

കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോ ള്‍ വലിയ ചില നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെന്ന് താങ്കള്‍ക്ക് പറയാനാവും.

തീര്‍ച്ചയായും. ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോള്‍ സചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരുടെ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാല്‍ ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ വ്യക്തിഗത നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അവയില്‍ മുന്‍ നിരയില്‍ എന്റെ പേരാവും. സചിന്‍, ഗവാസ്‌കര്‍ എന്നിവര്‍ക്കെല്ലാം മുകളില്‍ സ്വന്തം പേര് വരുന്നത് എനിക്ക് ഏറെ അഭിമാനം നല്‍കുന്നു. (ടെസ്റ്റിലെ ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ള ഉയര്‍ന്ന രണ്ടു സ്‌കോറുകളുകളായ 319ഉം 309 ഉം സെവാഗിന്റെ പേരിലാണ്)

ഭാഗ്യം കൊണ്ടു മാത്രമല്ല നിങ്ങള്‍ക്കു 300 റണ്‍സ് നേടാനായത്. കഴിവ് കൂടിയുണ്ടെങ്കി ല്‍ മാത്രമേ അതിനു സാധിക്കുകയുള്ളൂ.

കഴിവ് മാത്രമല്ല ഭാഗ്യവും എനിക്കൊപ്പമുണ്ടായിരുന്നു. പാകിസ്താനെതിരേ 309 റണ്‍സെടുത്ത ടെസ്റ്റില്‍ ചില ക്യാച്ചുകള്‍ അവര്‍ കൈവിട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും ഇത്തരം പിഴവുകളുണ്ടായിരുന്നു.?ഏതെങ്കിലും കാര്യത്തില്‍ പശ്ചാത്താപമുണ്ടോവെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലുള്ള 400 റണ്‍സെന്ന ലോക റെക്കോഡ് തിരുത്താന്‍ എനിക്കാവുമായിരുന്നു. അതിനു സാധിക്കാത്തതില്‍ ഇപ്പോഴും ദുഃഖമുണ്ട്.

? താങ്കള്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ മക്കളെ സ്‌കൂളിലെ മറ്റു കുട്ടികള്‍ കളിയാക്കാറുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു.

അതെ. ടെസ്റ്റില്‍ ചില മികച്ച സ്‌കോറുകള്‍ എന്റെ പേരിലുണ്ടെന്ന് മക്കള്‍ക്ക് അറിയാം. സ്‌കൂള്‍ ക്രിക്കറ്റില്‍ നിങ്ങള്‍ എന്റെ പേരിലുള്ള സ്‌കോറായ 319 റണ്‍സ് തിരുത്തുകയാണെങ്കില്‍ ഒരു ഫെരാരി കാര്‍ സമ്മാനമായി നല്‍കുമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it