palakkad local

കന്നിയങ്കത്തില്‍ റെക്കോര്‍ഡ്; ഓടിത്തെളിയില്ലെന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കി സാന്ദ്ര നടന്നു നേടിയത് പൊന്നിന്റെ തിളക്കം

ആലത്തൂര്‍: പാടത്തും പറമ്പിലും, ഓടി നടന്ന കൊച്ചുമിടുക്കി ഇന്ന് റിക്കോര്‍ഡിന്റെ നെറുകയിലാണ്. ചേരാമംഗലം, പഴതറ കളത്തില്‍ വീട്ടില്‍ ചെത്തുതൊഴിലാളിയായ സുരേന്ദ്രന്റെയും, വീട്ടമ്മയായ സരസ്വതിയുടെയും മൂത്തമകളായ സാന്ദ്രയാണ് സംസ്ഥാന സ് കൂള്‍ കായകമേളയില്‍ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണ ത്തി ല്‍ മുത്തമിട്ട് റെക്കോര്‍ഡ് നേടിയത്.
റിക്കോര്‍ഡ് നേട്ടത്തില്‍ മാറ്റുരയ്ക്കുമ്പോള്‍ അച്ഛന്‍ പനമുകളില്‍ ചെത്തുന്ന തിരക്കിയലായിരുന്നു. തൊഴിലിനിടയില്‍ മകള്‍ മെഡല്‍ നേടുന്നത് നേരില്‍ കാണണമെന്ന ആഗ്രഹം ഉള്ളിലൊതുക്കുകമാത്രമായിരുന്നു സുരേന്ദ്രന്‍. നെന്മാറ സെന്റ് റീത്താസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സുവരെ പഠിച്ച സാന്ദ്രയുടെ കായിക മികവ് കണ്ടെത്തിയ വീട്ടുകാര്‍ കൊച്ചിയിലെ മേഴ്‌സികുട്ടന്‍ അക്കാദമിയില്‍ പരീശീലനത്തിന് വിട്ടു. ഓട്ടത്തില്‍ രണ്ടുവര്‍ഷത്തെ പരിശീലനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാഞ്ഞതിനാല്‍ അവിടുന്ന വിടുതല്‍ വാങ്ങി കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന്റെ വാര്‍ഷിക ക്യാംപില്‍ പങ്കെടുത്ത സാന്ദ്രയെ സ്‌കൂളുകാര്‍ ഏറ്റെടുക്കുകയായിരുന്നു. ഉയരക്കുറവ് ഓട്ടമല്‍സരത്തിന്റെ മികവ് തെളിയിക്കാന്‍ കഴിയില്ലെന്ന കായിക അധ്യാപകനായ മിനീഷി െന്റ നിര്‍ദ്ദേശപ്രകാരം നടത്തത്തിലേക്ക് തിരിയുകയായിരുന്നു. എട്ടാം ക്ലാസ്സുകാരിയായ സാന്ദ്രയുടെ ജില്ലാ സ്‌കൂള്‍ മല്‍ സരത്തിലെ കന്നിയങ്കത്തില്‍ തന്നെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണനേടിയാണ് സംസ്ഥാന മീറ്റിലെത്തിയത്.
ദേശീയ റിക്കാര്‍ഡോടെ സ്വ ര്‍ണം നേടിയതറിഞ്ഞതോടെ മധുരം വിതരണം ചെയ്ത് വിജയത്തില്‍ സന്തോഷം പങ്കുവെയ്ക്കുകയാണ് വീട്ടുകാര്‍. ഒപ്പം ചേച്ചിയെ പോലെതെന്ന കായികമേഖലയില്‍ ചെറുമെഡലുകള്‍ വാരിക്കൂട്ടികൊണ്ടിരിക്കുകയാണ് ഇരട്ട സഹോദരങ്ങളായ രേഖയും, രശ്മിയും.
Next Story

RELATED STORIES

Share it