kasaragod local

കന്നഡ പോരാട്ട സമിതി കലക്്ടറേറ്റ് ഉപരോധിച്ചു ; ഭരണസിരാകേന്ദ്രം സ്തംഭിച്ചു



കാസര്‍കോട്: പുതിയ അധ്യയന വര്‍ഷംമുതല്‍ ഭാഷാന്യൂനപക്ഷ സ്‌കൂളിലടക്കം മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് കന്നഡ പോരാട്ട സമിതിയുടെ നേതൃത്വത്തില്‍ കലക്്ടറേറ്റ് ഉപരോധിച്ചു. കലക്്ടറേറ്റിലേക്കുള്ള എല്ലാ കവാടങ്ങളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഉപരോധിച്ചു. ജില്ലാ കലക്ടര്‍, എഡിഎം അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ഓഫിസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫിസുകളും സ്തംഭിച്ചു. പുലര്‍ച്ചെ തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയ പ്രവര്‍ത്തകര്‍ കലക്്ടറേറ്റിന്റെ പ്രവേശന കവാടങ്ങളെല്ലാം ഉപരോധിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ അതിരാവിലെ എത്തിയെങ്കിലും പോലിസ് എട്ട്മണിയോടെയാണ് സ്ഥലത്തെത്തിയത്. പോലിസ് എത്തുമ്പോഴേക്കും നൂറുകണക്കിന് കന്നഡ പോരാട്ട സമിതി പ്രവര്‍ത്തകര്‍ എല്ലാ കവാടത്തിലും ഉപരോധം ആരംഭിച്ചിരുന്നു. ഉപരോധ സമരം കൊണ്ടാവൂര്‍ യോഗാനന്ദ സരസ്വതി, മൗലാനാ അബ്ദുല്‍അസീസ്, ഫാ. വിന്‍സന്റ് ഡിസൂസ എന്നിവര്‍ ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു. മുരളീധര ബള്ളുക്കൂറായ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it