kasaragod local

കന്നഡ പഠനത്തിന് തടസ്സം നിന്നാല്‍ കര്‍ണാടകയിലെ മലയാളികളെ അടിച്ചോടിക്കുമെന്ന്



മഞ്ചേശ്വരം: കേരളത്തില്‍ മലയാളം മാതൃഭാഷ നിര്‍ബന്ധമാക്കി ഭാഷാ ന്യൂനപങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം മാറ്റിയില്ലെങ്കില്‍ കര്‍ണാടകയിലുള്ള മലയാളികളെ അടിച്ചോടിക്കുമെന്ന് കര്‍ണാടകയിലെ മുന്‍ എംഎല്‍എയും കന്നഡ രക്ഷണ വേദിഗെ നേതാവുമായ വാര്‍ട്ടാര്‍ നാഗരാജ്പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഉത്തരവിനെതിരെ ഉഡുപ്പിയില്‍ നിന്നാരംഭിച്ച വാഹനജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്നലെ രാവിലെ ഉഡുപ്പിയില്‍ നിന്നാരംഭിച്ച ജാഥ ഉച്ചയ്ക്ക് 12ഓടെ തലപ്പാടിയില്‍ എത്തി. എന്നാല്‍ ജാഥ പോലിസ് വലയംഭേദിച്ച് ഉദ്യാവരം വരെ എത്തി. പിന്നീട് പോലിസ് അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. തലപ്പാടിയില്‍ റോഡ് ഉപരോധിച്ച രക്ഷണ വേദിഗെ പ്രവര്‍ത്തകരേയും നേതാക്കളെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it