kozhikode local

കനോലികനാലിനായി ഒറ്റപ്പൊന്തല്‍ കൊതുമ്പ്‌തോണിതുഴയല്‍ മല്‍സരവുമായി നാട്ടുകാര്‍

കോഴിക്കോട്: കനോലികനാലിനായി ഒറ്റപ്പൊന്തല്‍ കൊതുമ്പുതോണി തുഴയല്‍ മല്‍സരവുമായി നാട്ടുകാര്‍ ഒരുമിക്കുന്നു. ഇത് രണ്ടാംതവണയാണ് ഒറ്റപ്പൊന്തല്‍ കൊതുമ്പുതോണി മല്‍സരം സംഘടിപ്പിക്കുന്നത്. ഈ മാസം 13ന് വൈകീട്ട് മൂന്നിന് പുതിയപാലം കനോലികനാല്‍ പരിസരത്ത് നടക്കുന്ന മല്‍സരം മേയര്‍ വി കെ സി മമ്മദ്‌കോയ ഫഌഗ് ഓഫ് ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ പി പി ഷഹീദ അധ്യക്ഷതവഹിക്കും.
ദശാബ്ദങ്ങള്‍ക്കു മുമ്പ് സമ്പന്നയായിരുന്ന കല്ലായിപ്പുഴയുടെ ഇന്നത്തെ ദയനീയവസ്ഥ അധികൃതര്‍ക്കുമുമ്പില്‍ തുറന്നു കാണിക്കാന്‍ കൂടിയാണ് ഈ മല്‍സരം.
തെളിനീരുപോലുള്ള വെള്ളം കറുത്ത്, ദുര്‍ഗന്ധം വമിച്ച് ഒഴുകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഒരുകാലത്ത് മരംവ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പഴയകാല പ്രതാപത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയായി മല്‍സരം മാറും.
ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്തുവച്ച് ചങ്ങാടം തുഴഞ്ഞ് പുഴയില്‍ മരപ്പണിക്കാരനായിരുന്ന അബുവിന്റെയും പുതിയപാലം പാതാറില്‍ ലോറിയില്‍ മരങ്ങള്‍ അതിരാവിലെ പുഴയില്‍ ഇറക്കി തെരപ്പം കെട്ടിയിട്ട് മില്ലില്‍ എത്തിച്ചിരുന്ന മൂപ്പന്‍മാരില്‍ പ്രധാനിയായിരുന്ന കെ ടി മമ്മദ്‌കോയ മൂപ്പന്റെയും സ്മരണകളിലൂടെയാണ് മല്‍സരം മുന്നേറുക.
കൂട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ പുതിയപാലം സംഘടിപ്പിക്കുന്ന സിറ്റിസണ്‍ പുതിയപാലം അബുസ്മാരക റോളിങ് ട്രോഫിക്കും കെടി കുഞ്ഞാമു ഹാജിമൂപ്പന്‍ സ്മാരക പ്രൈസ്മണിക്കും ഒറ്റപ്പൊന്തല്‍ തുഴയല്‍ മല്‍സരവും കെടി മമ്മദ്‌കോയ മൂപ്പന്‍ സ്മാരക റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള കൊതുമ്പുതോണി തുഴച്ചില്‍ മല്‍സരവും 13ന് നടക്കും.
Next Story

RELATED STORIES

Share it