ernakulam local

കനാല്‍ ശുചീകരണം: മാലിന്യങ്ങള്‍ വീണ്ടും കനാലിലേക്ക്

കാക്കനാട്: വേനലിന്റെ കാഠിന്യം മൂലം തൃക്കാക്കരയിലും പ്രാന്തപ്രദേശങ്ങളിലും ഭൂഗര്‍ഭ ജലം താഴ്ന്നു കൊണ്ടിരിക്കുന്നത് പരിഹരിക്കാന്‍ പെരിയാര്‍വാലി കനാലില്‍ കൂടി വെള്ളം കടത്തി വിടുന്നതിനാണ് കനാല്‍ ശുചീകരണം നടത്തിയത്.
ലക്ഷങ്ങള്‍ ചിലവഴിച്ചാണ്് കനാലില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ എല്ലാം നീക്കം ചെയ്യുന്നത്. എന്നാല്‍ കനാല്‍ ശുചീകരണ ജോലി കരാര്‍ എടുത്തിട്ടുള്ളവര്‍ കനാലില്‍ നിന്നും നീക്കം ചെയ്തവയെല്ലാം കനാലിന്റെ അരികില്‍ തന്നെ കോരിയിടുകയാണ് ചെയ്തിട്ടുള്ളത്.
വെള്ളം കനാലില്‍ എത്തുന്നതിനു മുമ്പ് തന്നെ  അവയെല്ലാം കനാലിലേക്ക് തന്നെവീഴുകയാണ് പതിവ്.
അടുത്ത മഴ പെയ്യുമ്പോള്‍ കനാല്‍ വക്കത്തുകോരിയിട്ടിട്ടുള്ളതെല്ലാം കനാലിലേക്കു തന്നെ വീഴും. തന്നെയുമല്ല കൂടുതലായിട്ടുള്ള മാലിന്യങ്ങള്‍ കനാലില്‍ തന്നെ പലയിടത്തും കുഴി എടുത്ത് മൂടുകയുമാണ് ചെയ്യുന്നത്.
ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചിലവിട്ട് നടത്തുന്ന കനാല്‍ ശുചീകരണം കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകൃഷിയായി മാറുകയാണ്.
ശുചീകരണത്തിന്റെ പേരില്‍ ചിലയിടത്തു നിന്നും കൂടുതല്‍ മണ്ണുകളും നീക്കം ചെയ്യാറുള്ളതായും പരിസരവാസികള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ നടക്കുന്ന അഴിമതി കണ്ടെത്തുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്താറില്ല.
കരാറുകാരന്‍ കനാല്‍ ശുചീകരണ ജോലി പൂര്‍ത്തികരിച്ചതായി അറിയുക്കുമ്പോള്‍ തന്നെ വെള്ളം തുറന്നു വിടും എന്നാല്‍ കരാര്‍ പ്രകാരം ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്താറില്ല.
Next Story

RELATED STORIES

Share it