thiruvananthapuram local

കനാല്‍ പാലം തകര്‍ന്നു; കാല്‍നടയാത്രയ്ക്ക് പോലുമാവാതെ നാട്ടുകാര്‍ ദുരിതത്തില്‍

ബാലരാമപുരം: കനാല്‍ പാലം തകര്‍ന്നു കാല്‍നടയാത്രയ്ക്ക് പോലുമാവാതെ നാട്ടുകാര്‍ ദുരിതത്തില്‍. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. നന്ദംകുഴി ബെഡ്‌സൈനാ റോഡിനും മംഗലത്തുകോണം പാലച്ചകോണം ഭാഗത്തേയും ബന്ധിക്കുന്ന റോഡിന് കുറുകെയുള്ള കനാല്‍ പാലമാണ് തകര്‍ന്നത്. ചൊവ്വര- ചാവടിനട- പള്ളിച്ചല്‍ ബന്ധിച്ചുവരുന്ന നെയ്യാര്‍ ഇറിഗേഷന്‍ കനാല്‍ പാലമാണ് തകര്‍ന്നത്. പ്രശ്‌നത്തില്‍ പഞ്ചായത്തിനും ഇറിഗേഷന്‍ വിഭാഗത്തിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ആവാത്തതിനാല്‍ നാട്ടുകാര്‍ സംഘടിച്ച് കനാലിന് കുറുകെ തെങ്ങ് മുറിച്ചിട്ട് കാല്‍നടയാത്ര നടത്തുകയാണ്.
കനാല്‍ പാലം തകര്‍ന്നതുമൂലം ആയിരത്തോളം വരുന്ന യാത്രക്കാര്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റിയാണ് പോവുന്നത്. 52 വര്‍ഷം പഴക്കമുള്ള പാലമാണിത്. കോട്ടുകാല്‍കോണം സെന്റ് അലോഷ്യസ് സ്‌കൂളുകളില്‍ പോവകുന്ന കുട്ടികള്‍ ഏറെ ഭയപ്പാടോടെയാണ് തെങ്ങിന് പുറത്തുകൂടി കിലോമാറ്ററുകളോളം നടക്കുന്നത്. പഞ്ചായത്തിന് പണമില്ലാത്തതിനാല്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു. ഇനിയെങ്കിലും ഈ പാലം പുനര്‍നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it