thrissur local

കനാല്‍ കരകവിഞ്ഞൊഴുകി വീട് തകര്‍ന്നു

മാള:  കനാല്‍ കരകവിഞ്ഞ് ഒഴുകി വീട് തകര്‍ന്നു. കൊമ്പൊടിഞ്ഞാമാക്കല്‍ നന്ദിപറമ്പത്ത് സുധര്‍മ്മയുടെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് സംഭവം.
ആളൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 താഴേക്കാട് കനാല്‍ കരകവിഞ്ഞ് ഒഴുകിയാണ് വീട് തകര്‍ന്നത്. സുധര്‍മ്മയും മകന്‍ മനേഷും വീടിനു പുറത്തായിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. കനാലിനോട് ചേര്‍ന്നു നില്‍ക്കുന്ന വീടിന്റെ പിറകിലൂടെ ഇരച്ചു കയറിയ വെള്ളം അടുക്കളയും അകത്തെ ചുമര്‍ഭിത്തികളും തകര്‍ത്തു. വീട്ടു സാധനങ്ങളെല്ലാം വെള്ളത്തിനടിയിലായി. അകത്തെ അലമാര ഒഴുകി വീണു.
അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അധികൃതരുടെ അനാസ്ഥമൂലമാണ് കനാലില്‍ വെള്ളം കരകവിഞ്ഞൊഴുകാന്‍ ഇടയാക്കിയതെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പീച്ചി ഡാമില്‍ നിന്നും എത്തുന്ന വെള്ളമാണിത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിര്‍മ്മിച്ച കനാലിന്റെ സംരക്ഷണ ഭിത്തി തകരാറിലാണെന്ന് ആക്ഷേപമുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ ഭിത്തിക്ക് ഉയരം കൂട്ടി നിര്‍മ്മിക്കണമെന്നാവശ്യമുണ്ട്.
Next Story

RELATED STORIES

Share it