കനയ്യ പുറത്തേക്കാള്‍ സുരക്ഷിതന്‍ തിഹാര്‍ ജയിലില്‍: ബന്ധുക്കള്‍
BY swapna en22 Feb 2016 11:08 AM GMT
X
swapna en22 Feb 2016 11:08 AM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ പുറത്തേക്കാള്‍ സുരക്ഷിതന്‍ ജയിലിലാണെന്ന് ബന്ധുക്കള്‍. ഇന്നു ജയിലില്‍ കനയ്യയെ നേരിട്ട് കണ്ടശേഷമാണ് ബന്ധുക്കള്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ജയിലിലെ മൂന്നാം മുറിയില്‍ കനയ്യ സുരക്ഷിതനാണ്. ജയിലിന് പുറത്ത് കനയ്യയുടെ ജീവന് ഭീഷണിയുണ്ട്. കനയ്യ അവിടെ പുസ്തകങ്ങളും പത്രങ്ങളും വായിക്കുകയും ഡയറി എഴുതുകയും ചെയ്യുകയാണ്-സഹോദരന് മണികാന്ത് സിങ് പറഞ്ഞു. തനിക്ക് സുഖമാണ് . തന്നെപറ്റി വിഷമിക്കേണ്ടെന്നും എല്ലാം ശരിയാവുമെന്നും മാതാപിതാക്കളെ അറിയിക്കാന്‍ കനയ്യ പറഞ്ഞതായി സഹോദരന് വ്യക്തമാക്കി.
ദരിദ്രരുടെ കൂടെയാണ് പ്രധാനമന്ത്രിയെന്നു പറഞ്ഞു. എങ്കില്‍ ദരിദ്രനായ കനയ്യയുടെ കാര്യമെന്താണ് പ്രധാനമന്ത്രി അന്വേഷിക്കാത്തതെന്നും കനയ്യയുടെ അമ്മാവന് രാജേന്ദര്‍ സിങ് പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT