Flash News

കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍

കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍
X
SUPREMCOURT

ന്യൂഡല്‍ഹി: കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍. തങ്ങളുടെ ജീവനും അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. പട്യാല കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച് അറിയാന്‍ സുപ്രിംകോടതിയാണ് അഭിഭാഷക കമ്മീഷനെ നിയമിച്ചത്.നാലു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതി സന്ദര്‍ശിക്കുകയായിരുന്നു.  പാക്കിസ്ഥാന്‍ അനുകൂലികളെന്ന് വിളിച്ചു. തങ്ങളെ അസഭ്യം പറഞ്ഞതായും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
അതിനിടെ കനയ്യക്ക് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബസി പറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഒരു പറ്റം അഭിഭാഷകര്‍ കനയ്യയെ മര്‍ദ്ദിച്ചിരുന്നു. കനയ്യ മാര്‍ച്ച് രണ്ട് വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Next Story

RELATED STORIES

Share it