കനയ്യ കുമാര്‍ പശ്ചിമബംഗാളില്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങും: സീതാറാം യെച്ചൂരി
BY swapna en5 March 2016 5:51 AM GMT
X
swapna en5 March 2016 5:51 AM GMT
[related]
കൊല്‍ക്കത്ത: ജെഎന്‍യു സമരത്തിലൂടെ യൂവാക്കളുടെ തരംഗമായി മാറിയ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ സിപിഎമ്മിന് വേണ്ടി പശ്ചിമ ബംഗാളില്‍ പ്രചാരണത്തിനിറങ്ങും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും കനയ്യക്കൊപ്പം പശ്ചിമ ബംഗാളില്‍ സിപിഎമ്മിനു വേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇടതിന്റെ യുവശക്തിയെ രാജ്യത്തിന് ആദ്യമായി കാണിച്ചു കൊടുക്കുമെന്നും യെച്ചൂരി പറഞ്ഞു.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഓള് ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനു വേണ്ടി മല്‍സരിച്ചാണ് കനയ്യ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായത്. കനയ്യ കേരളത്തിലും സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കനയ്യക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT