Flash News

കനയ്യയ്ക്കു നേരെ ജെഎന്‍യു ക്യാംപസില്‍ ആക്രമണം

കനയ്യയ്ക്കു നേരെ ജെഎന്‍യു ക്യാംപസില്‍ ആക്രമണം
X
kanhayaന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ജെഎന്‍യു ക്യാംപസിനകത്ത് ആക്രമണം. കനയ്യയെ പാഠം പഠിപ്പിക്കാന്‍ എത്തിയതെന്ന് പറഞ്ഞ് പുറത്തുനിന്നെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.

സര്‍വകലാശാലയുടെ അഡ്മിനിസ്ര്‌ടേറ്റീവ് ബ്ലോ്ക്കിന് സമീപം ദേശീയതയെക്കുറിച്ചുള്ള ക്ലാസ് ശ്രവിച്ചുകൊണ്ടിരിക്കവേ അക്രമികളിലൊരാള്‍ കനയ്യയെ സംസാരിക്കാന്‍ എന്നു പറഞ്ഞ്് ഒരു മൂലയിലേക്ക് വിളിച്ചുകൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. ഓടിക്കൂടിയ വിദ്യാര്‍ഥികള്‍ കനയ്യയെ രക്ഷപ്പെടുത്തുകയും മനുഷ്യച്ചങ്ങല തീര്‍ത്ത് അദ്ദേഹത്തിന് സംരക്ഷണം നല്‍കുകയുമായിരുന്നു. ഇന്നു വൈകീട്ട് ആറരയോടെയാണ് സംഭവം

[related]
Next Story

RELATED STORIES

Share it