Flash News

കനയ്യയെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്

കനയ്യയെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്
X
lawyers-protest_

[related]

ന്യൂഡല്‍ഹി: പട്യാലഹൗസ്‌കോടതി വളപ്പില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും പത്രപ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.
കേസില്‍ കേന്ദ്രത്തിനോടും ഡല്‍ഹി പോലിസിനോടും പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിക്രം സിങ് ചൗഹാന്‍, യഷ്പാല്‍ സിങ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകര്‍ക്കാണ് നോട്ടിസ്. കേസ് കൂടുതല്‍ വിചാരണയ്ക്കായി മാര്‍ച്ച് നാലിലേക്ക് മാറ്റി. ജസ്റ്റിസ് ജെ ചലമേശ്വര്‍, ജസ്റ്റിസ് എ എം സേ്രപ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അഭിഭാഷക കാമിനി ജെയ്ഷാല്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്നു പരിഗണിക്കാന്‍ മാറ്റിവച്ചത്. ജെഎന്‍യു വിഷയത്തിലുള്ള മറ്റൊരു ഹരജി മാര്‍ച്ച് 10 ലേക്ക് ജസ്റ്റിസ് ചെമലേശ്വരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റി.
Next Story

RELATED STORIES

Share it