Flash News

കനയ്യയുടെ മോചനം സര്‍വകലാശാലയുടെ നിയന്ത്രണത്തിനപ്പുറമെന്ന് രജിസ്ട്രാര്‍

കനയ്യയുടെ മോചനം സര്‍വകലാശാലയുടെ നിയന്ത്രണത്തിനപ്പുറമെന്ന് രജിസ്ട്രാര്‍
X
zutshi

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ മോചനവും അദ്ദേഹത്തിനെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുന്നതും സര്‍വകലാശാലയുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങളാണെന്ന് ജവഹര്‍ലാല്‍ നെഹ്രുസര്‍വകലാശാല രജിസ്ട്രാര്‍ ഭൂപീന്ദര്‍ സുറ്റ്ഷി. ഞങ്ങള്‍ കനയ്യയെ അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുമില്ല. ഇതെല്ലാം പോലീസും കോടതിയും തീരുമാനിക്കേണ്ട കാര്യങ്ങളാണ്-രജിസ്ട്രാര്‍ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് തിരയുന്ന അഞ്ചു വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടെടുക്കണമെന്ന് ജെ എന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനോട് അഭ്യര്‍ഥിച്ചിരുന്നു.  ക്യാംപസില്‍ കടന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പോലീസ് സര്‍വകലാശാലയെയോ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പോലിസിനെയോ സമീപിച്ചിട്ടില്ലെന്ന്് രജിസ്ട്രാര്‍ പറഞ്ഞു.
[related]കനയ്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍വകലാശാലാ അധികൃതരോട് വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന സൂചന സര്‍വകലാശാല നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it