Flash News

കനയ്യ കുമാറിന്റെ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചില്ല

കനയ്യ കുമാറിന്റെ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി  പരിഗണിച്ചില്ല
X
supremecourtന്യൂഡല്‍ഹി:   രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. നേരത്തെ സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍  വിസമ്മതിച്ചിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. കനയ്യക്ക്്് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
രാജ്യത്തെ എല്ലാ കോടതികളിലുംസുരക്ഷാ പ്രശ്‌നമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കനയ്യയ്ക്ക്് ജാമ്യം നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
പട്യാല ഹൗസ് കോടതിയിലെ സാഹചര്യം അക്രമാസക്തമാണെന്നും ഇത് തന്റെയും അഭിഭാഷകരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍ തുടങ്ങിയവര്‍ മുഖേന കനയ്യ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
Next Story

RELATED STORIES

Share it