കനയ്യയുടെ കുടുംബത്തിന് സംരക്ഷണം

ബെഗുസരായ് (ബിഹാര്‍): ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിന്റെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കാന്‍ ബിഹാര്‍ പോലിസ് നടപടി തുടങ്ങി. ഇതിനായി എഫ്‌സിഐ പോലിസ് സ്‌റ്റേഷനില്‍ ഓഫിസറടക്കം ആറംഗ സായുധ പോലിസ് സംഘത്തെ നിയോഗിച്ചു. ബിഹാത് ഗ്രാമത്തിലാണ് കനയ്യയുടെ വസതി. മുന്‍കരുതലായിട്ടാണ് സുരക്ഷ നടപടി സ്വീകരിക്കുന്നതെന്ന് ബെഗുകരായി പോലിസ് സൂപ്രണ്ട് മനോജ്കുമാര്‍ പറഞ്ഞു. ന്യൂഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കനയ്യക്ക് മര്‍ദ്ദനമേറ്റതിന്റെ വെളിച്ചത്തിലാണ് പോലിസ് നടപടി.
അസമില്‍ ജോലി ചെയ്യുന്ന കനയ്യയുടെ ജ്യേഷ്ടന്‍ മണികാന്ത് സിങും ഡല്‍ഹിയില്‍ പഠിക്കുന്ന അനിയന്‍ പ്രിന്‍സ്‌കുമാറും വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. അമ്മ അംഗനവാടി സേവികയാണ്. അച്ഛന്‍ കുഴഞ്ഞു കിടക്കുകയാണ്. ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് കനയ്യയ്ക്കും മറ്റുമെതിരേ നടപടി ആവശ്യപ്പെട്ട് ബെഗുകരായിയില്‍ ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it