കനയ്യയുടെ അമ്മ അപേക്ഷിക്കുന്നു എന്റെ മകനെ ഭീകരനെന്ന് വിളിക്കരുത്

പട്‌ന: 'ദയവായി എന്റെ മകനെ ഭീകരനെന്ന് വിളിക്കരുത്.' ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യയുടെ മാതാവ് മീനാദേവിയുടെ അപേക്ഷയാണിത്.
ഞങ്ങള്‍ സാധാരണയായി അയല്‍പക്കത്തെ വീട്ടില്‍ പോയി ടിവി കാണുന്നവരാണ്. ടിവി വാര്‍ത്തയിലൂടെയാണ് മകനെ അറസ്റ്റ് ചെയ്തതായി അറിയുന്നത്. പോലിസ് അവനെ മര്‍ദ്ദിക്കില്ലെന്നാണ് കരുതുന്നത്. ഒരിക്കലുമവന്‍ അവന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരുന്നിട്ടില്ല. രാജ്യത്തെ മറക്കാനും അവനു കഴിയില്ല. ദയവായി അവനെ ഭീകരനെന്ന് വിളിക്കരുത്. അങ്ങനത്തെയാളാവാന്‍ അവന് കഴിയില്ല. അവര്‍ പറഞ്ഞു. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ അങ്കണവാടി അധ്യാപികയാണ് മീനാദേവി. കനയ്യയും മൂത്തമകന്‍ മണികാന്തുമാണ് കുടുംബം പോറ്റുന്നത്. 65 വയസ്സുള്ള അച്ഛന്‍ ജയശങ്കര്‍സിങ് ഏഴുവര്‍ഷമായി വാതം പിടിച്ച് കിടപ്പിലാണ്. ഹിന്ദുത്വ രാഷ്ട്രീയക്കാരാണ് തന്റെ മകന്റെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ജയശങ്കര്‍സിങ് ആരോപിച്ചു.
ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള നിരവധി പ്രക്ഷോഭങ്ങളില്‍ മകന്‍ പങ്കെടുത്തിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ത്തതിന് തന്റെ മകന്‍ ഇരയാക്കപ്പെടുകയായിരുന്നു. അവന്‍ ഒരിക്കലും ദേശദ്രോഹിയാവുകയില്ല. അവന്റെ പ്രായത്തിലുള്ള നൂറുകണക്കിന് യുവാക്കളെപ്പോലെ അവനും രാജ്യസ്‌നേഹിയാണ്.#േ സ്വന്തം മാതൃരാജ്യത്തെ നിന്ദിക്കാന്‍ അവന് കഴിയുകയില്ല. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സപ്തംബറിലാണ് 1,029 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കനയ്യ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായത്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫില്‍ നിന്നുള്ള ഒരാള്‍ ആദ്യമായാണ് യൂനിയന്‍ പ്രസിഡന്റായത്. കനയ്യയുടെ കുടുംബം സിപിഐ ആശയക്കാരാണ്. 'സ്വാതന്ത്ര്യസമരത്തി ല്‍ യാതൊരു പങ്കും വഹിക്കാത്ത ദേശവിരുദ്ധ ശക്തികളാണ് തന്റെ സഹോദരനെയും അവന്‍ പഠിക്കുന്ന സര്‍വകലാശാലയേയും ആക്ഷേപിക്കുന്നത്. കനയ്യയുടെ മറ്റൊരു സഹോദരന്‍ പ്രിന്‍സ് പറഞ്ഞു.
Next Story

RELATED STORIES

Share it