Flash News

കനയ്യയും ഉമറുമടക്കം അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ജെഎന്‍യു അന്വേഷണസമിതിയുടെ ശിപാര്‍ശ

ന്യൂഡല്‍ഹി : ജെഎന്‍യു സര്‍വകലാശാലയില്‍  അഫ്‌സല്‍ഗുരു അനുസ്മരണത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ കുറച്ചു കാലത്തേക്ക് പുറത്താക്കാന്‍ ഉന്നതതല അന്വേഷണസമിതിയുടെ ശിപാര്‍ശ. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പടെയുള്ള അഞ്ച് പേരെയാണ്  സര്‍വകലാശാലയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്നതിന്റെ പേരില്‍ പുറത്താക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുള്ളത്.  സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുള്‍പ്പടെ 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിട്ടുണ്ട്. നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാര്‍ ആണ് ഇനി അന്തിമതീരുമാനമെടുക്കേണ്ടത്.

[related]
Next Story

RELATED STORIES

Share it