കനയ്യക്ക് മര്‍ദ്ദനമേറ്റതായി മെഡിക്കല്‍ റിപോര്‍ട്ട്

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതി വളപ്പില്‍ മര്‍ദ്ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യക്കു മര്‍ദ്ദനമേറ്റുവെന്ന റിപോര്‍ട്ടുകള്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സി നിഷേധിച്ചിരുന്നു.
കനയ്യയുടെ ഇടതുകാലിനും മൂക്കിനും ഇടതുകാല്‍ വിരലിനും പരിക്കേറ്റതായി മെഡിക്കല്‍ റിപോര്‍ട്ടിലുണ്ട്. കനയ്യ ആക്രമിക്കപ്പെട്ടതായ ആരോപണങ്ങള്‍ തെറ്റാണെന്നാണ് തന്റെ ഓഫിസര്‍മാര്‍ പറഞ്ഞതെന്നും വിഷയം സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ റിപോര്‍ട്ട് സംബന്ധിച്ച് ബി എസ് ബസ്സി പ്രതികരിച്ചു.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷക വേഷത്തിലെത്തിയ ഒരുകൂട്ടം ആളുകള്‍ കനയ്യയെ കോടതി വളപ്പില്‍ മര്‍ദ്ദിച്ചത്. വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
പലതവണ പട്യാല ഹൗസ് കോടതി വളപ്പിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ബസ്സിക്കു കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.
കനയ്യ അതീവ സുരക്ഷയിലായിരുന്നെന്നും ആരും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് ബസ്സി പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it