കനയ്യക്കെതിരേ കേസെടുത്തത് വീഡിയോയുടെ അടിസ്ഥാനത്തില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ (ജെഎന്‍യുഎസ്‌യു) നേതാവ് കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തിയത് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് എഫ്‌ഐആര്‍. വീഡിയോ ദൃശ്യങ്ങള്‍ ഒരു ഹിന്ദി വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. കഴിഞ്ഞ 12നായിരുന്നു അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് കനയ്യയെ അറസ്റ്റ് ചെയ്തത്.
ചാനലിന്റെ ഓഫിസില്‍ നിന്നാണ് വീഡിയോ പോലിസ് ശേഖരിച്ചത്. ചടങ്ങില്‍ പ്രശ്‌നമുണ്ടാവുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പോലിസുകാരെ മഫ്തിയില്‍ സര്‍വകലാശാലയിലേക്കയച്ചിരുന്നു. ചില പോലിസുകാരെ യൂനിഫോമിലും അയച്ചിരുന്നു. എന്നിട്ടും കേസെടുത്തത് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഹെഡ് കോണ്‍സ്റ്റബിള്‍ റാംബിര്‍, കോണ്‍സ്റ്റബിള്‍മാരായ കര്‍മ്ബീര്‍, ധര്‍മ്ബീര്‍ എന്നിവരെയാണ് മഫ്തിയില്‍ അയച്ചിരുന്നത്.
അന്വേഷണത്തിന്റെ തുടര്‍നടപടികളില്‍ 2 വീഡിയോകള്‍ കൂടി പോലിസ് ശേഖരിച്ചു. ഫെബ്രുവരി 10നായിരുന്നു വിഡിയോ ചാനല്‍ സംപ്രേഷണം ചെയ്തത്. വീഡിയോയില്‍ വിദ്യാര്‍ഥികള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി കാണിക്കുന്നെന്ന് എഫ്‌ഐആറില്‍ പറയുന്നു.
Next Story

RELATED STORIES

Share it