കനയ്യക്കെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ദേവദത്ത് ശര്‍മ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് കനയ്യക്കെതിരേ നടപടി വേണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. ആരെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കില്‍ ഇവിടെ ക്രമസമാധാന സംവിധാനം ഉണ്ടെന്നും രാജ്യത്തിന്റെ പ്രതിച്ഛായ ഓര്‍ത്ത് പരാതിക്കാരന്‍ ആശങ്കപ്പടേണ്ടെന്നും ജസ്റ്റിസ് പ്രതിഭാ റാണി വ്യക്തമാക്കി. ഹരജി സമര്‍പ്പിക്കാനുള്ള പരാതിക്കാരന്റെ അര്‍ഹതയെ കോടതി ചോദ്യം ചെയ്തു. അതേസമയം കശ്മീരില്‍ സൈന്യം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസില്‍ അടുത്ത ചൊവ്വാഴ്ച ജസ്റ്റിസ് പ്രതിഭാ റാണിയുടെ ബെഞ്ച് വാദം കേള്‍ക്കും. ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവര്‍ കശ്മീരില്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് ആരോപിക്കാന്‍ പാടില്ലെന്നും അഭിഭാഷകന്‍ സുഗ്രീവ ദുബെ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it