കനയ്യക്കെതിരായ ജെഎന്‍യു നടപടി കോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും മറ്റുള്ളവര്‍ക്കുമെതിരേ സര്‍വകലാശാല സ്വീകരിച്ച അച്ചടക്കനടപടി ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചു. നിരാഹാരസമരം ഉടന്‍ നിര്‍ത്തുമെന്ന് വിദ്യാര്‍ഥി യൂനിയന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ഥികളുടെ അപ്പീലില്‍ അധികൃതര്‍ തീര്‍പ്പുകല്‍പിക്കുന്നതു വരെയാണ് അച്ചടക്ക നടപടി മരവിപ്പിച്ചത്. സര്‍വകലാശാലാപ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കുമെന്നും മറ്റു സമരപരിപാടികള്‍ ഉണ്ടാവില്ലെന്നും ഉറപ്പുനല്‍കണമെന്നും കനയ്യകുമാറിനോട് കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it