Flash News

കനയ്യയും ഖാലിദും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല: ഡല്‍ഹി സര്‍ക്കാര്‍

കനയ്യയും ഖാലിദും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല: ഡല്‍ഹി സര്‍ക്കാര്‍
X
kanhya-kumarUMAR

[related]

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യാ കുമാറും ഉമര്‍  ഖാലിദും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് തെളിവില്ലെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുള്ളത്. രണ്ടു പേര്‍ക്കെതിരേ സാക്ഷി മൊഴികളും ഇല്ല. അഞ്ചുപേര്‍ക്കെതിരേയാണ് കേസ്. അനിര്‍ഭന്‍ ഭട്ടാചാര്യയും അശ്‌തോഷും മുദ്രാവാക്യങ്ങള്‍ വിളിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇവര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ല. ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു പ്രകടനത്തിലാണ് പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ന്നത്. എന്നാല്‍ ഇത് വീഡിയോ ദൃശ്യത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പുറത്തു നിന്നുള്ളവരാവാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it