കനയ്യകുമാറിന് ജെഎന്‍യുവില്‍ മര്‍ദ്ദനം
BY Sumeera SMR10 March 2016 7:54 PM GMT
Sumeera SMR10 March 2016 7:54 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് കാംപസില്‍ മര്‍ദ്ദനമേറ്റു. സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണം ശ്രവിച്ചുകൊണ്ടിരിക്കെ കനയ്യയെ അജ്ഞാതന്‍ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും ഓടിക്കൂടി. കാംപസിന് വെളിയില്നിന്നെത്തിയ യുവാവിനെ അടുത്ത പോലിസ് സ്റ്റേഷനിലേല്‍പ്പിച്ചു. ഇയാളുടെ പേരുവിവരം പോലിസ് ശേഖരിക്കുകയാണ്. കനയ്യയെ ഒരു പാഠംപഠിപ്പിക്കാനാണ് താനെത്തിയതെന്ന് ഇയാള്‍ പറഞ്ഞു. കനയ്യകുമാര്‍ ജയില്‍മോചിതനായശേഷം അദ്ദേഹത്തെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷവും നാവരിയുന്നവര്‍ക്ക് അഞ്ചുലക്ഷവും സംഘപരിവാര സംഘടനാ നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT