Flash News

കനയ്യകുമാറിന് ജാമ്യം

കനയ്യകുമാറിന് ജാമ്യം
X
kanhaya

[related]

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യാ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറു മാസത്തേക്ക് ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. അന്വേഷണവുമയി സഹകരിക്കണമെന്ന് ഹൈക്കോടതി കനയ്യയോട് ആവശ്യപ്പെട്ടു. സര്‍വകലാശാല അധ്യാപകന്‍ കനയ്യക്ക് ജാമ്യം നില്‍ക്കണം. 10,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. രണ്ടു ദിവസം മുമ്പ് ജാമ്യം പരിഗണിച്ചപ്പോള്‍ ഡല്‍ഹി പോലിസ് കനയ്യക്കെതിരേ തെളിവില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി പോലിസ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായിരുന്നു. ഇതിന് മുമ്പ് ഡല്‍ഹി പോലിസ് കനയ്യക്കെതിരേ തെളിവുണ്ടെന്ന പറഞ്ഞതിനെ തുടര്‍ന്നാണ് കനയ്യയുടെ ജാമ്യം പരിഗണിക്കുന്നത് കോടതി നീട്ടിയത്. ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിനെ തുടര്‍ന്നാണ് കനയ്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്. അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നായിരുന്നു കനയ്യക്ക് എതിരായ കുറ്റം .
Next Story

RELATED STORIES

Share it