കനയ്യകുമാറിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ അമിത്ഷായോടൊപ്പം

പൂനെ: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായോടൊപ്പം സാമൂഹിക മാധ്യമത്തില്‍. പൂനെയിലെ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍ മനാസ് ദേകയാണ് അമിത്ഷായോടൊപ്പമുള്ള സെല്‍ഫി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ പൂനെയില്‍ സംഘടിപ്പിച്ച 'സ്‌കില്‍ ഇന്ത്യ' പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമിത്ഷായെ ദേക അഭിവാദ്യം ചെയ്യുന്നതാണ് ചിത്രം. അസമില്‍ നിന്നുള്ള യുവാക്കളോടൊത്താണ് ഇയാള്‍ ഷായെ കണ്ടത്. കനയ്യ ഏപ്രില്‍ 24നു പൂനെയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ദേക തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it