Kottayam Local

കനത്ത സുരക്ഷയില്‍ എരുമേലി

എരുമേലി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഇന്ന് എരുമേലിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലിസിന്റെ അംഗബലം വര്‍ദ്ധിപ്പിച്ചെന്ന് അധികൃതര്‍. മസ്ജിദിലും ക്ഷേത്രങ്ങളിലും മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനും പരിശീലനം ലഭിച്ച സ്‌ക്വാഡിന്റെ സേവനവുമുണ്ട്. ഷാഡോ പോലിസുകാരെയും രഹസ്യാന്വേഷണ വിഭാഗത്തെയും മഫ്തി പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.
നിലവിലുള്ള  പോലിസുകാര്‍ക്ക് പുറമെ 100 പോലിസുകാര്‍ക്ക് കൂടി ഇന്നലെ മുതല്‍ ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഇന്നലെ ഇവര്‍ വലിയമ്പലവും പരിസരങ്ങളും ശുചീകരിച്ചു. സിസി ടിവി കാമറാ നിരീക്ഷണം കര്‍ശനമാക്കണമെന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് പി മുഹമ്മദ് റഫീഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികള്‍, ലോഡ്ജുകള്‍, ബസ് സ്റ്റാന്റുകള്‍, പാര്‍ക്കിങ് മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ ആന്റി സബോര്‍ട്ടേജ് ടീം പരിശോധന നടത്തിവരികയാണ്. എഎസ്പി അശോക് കുമാര്‍, ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍, മണിമല സിഐ ടി ഡി സുനില്‍ കുമാര്‍, എസ്‌ഐ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍.
Next Story

RELATED STORIES

Share it