palakkad local

കനത്ത മഴ : മലയോര മേഖലയില്‍ കോടികളുടെ നഷ്ടം



മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ പൂഞ്ചോലയിലും ഇരുമ്പകച്ചോലയിലും വ്യാപക നഷ്ടം. റോഡ്, പാലങ്ങള്‍, കൃഷി, വീടുകള്‍ തുടങ്ങിയവയുടെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. പൂഞ്ചോല ഓടക്കുന്ന് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. കുരിശ്ശു പള്ളിക്കു സമീപം റോഡ് പൂര്‍ണമായും ഒഴുകി പോയി. 30വീട്ടുകാരും വാഹനങ്ങളും ഓടക്കുന്ന് മലയില്‍ കുടുങ്ങി. പൂഞ്ചോല റോഡില്‍ കല്‍വര്‍ട്ട് പൂര്‍ണമായും തകര്‍ന്നു. വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് പൂഞ്ചോല റോഡ് ഗതാഗത യോഗ്യമല്ലാതായി. മേപ്പാടം കോസ്‌വെ വെള്ളത്തിനടിയിലാണ്. ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയില്‍ വീണ്ടും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ട്. കോളനിയിലേക്കുള്ള മണ്ണിടിഞ്ഞ് തകര്‍ന്നു. ഇരുമ്പകച്ചോല റോഡ് മലവെള്ള പാച്ചിലില്‍ പലഭാഗത്തും തകര്‍ന്നു. ഇരുമ്പകച്ചോല കോസ്‌വെയും അപകടത്തിലാണ്. വെറ്റിലച്ചോല ആദിവാസി കോളനിയിലേക്കുള്ള റോഡ് കാല്‍നട പോലും സാധ്യമല്ലാതായി. റബര്‍, കവുങ്ങ്, തെങ്ങ്, വാഴ, കപ്പ, ഇഞ്ചി തുടങ്ങി ഏക്കര്‍ക്കണക്കിനു കൃഷിതളും നശിച്ചു. പാലക്കയം മേഖലയിലും വ്യാപകമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. മലയോര ഗ്രമങ്ങളിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. കോടികള്‍ ചെലവഴിച്ചാലെ ഇവ ഗതാഗത യോഗ്യമാക്കാനാവൂ. യാത്രാ ദുരിതമാണ് മലയോര മേഖല ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി. മലയോര മേഖലയില്‍ പ്രത്യോക പാക്കേജ് നടപ്പാക്കണമെന്ന കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it