ernakulam local

കനത്ത മഴ : പശ്ചിമകൊച്ചി വെള്ളക്കെട്ടിലായി



മട്ടാഞ്ചേരി: ഇന്നലെ പെയ്ത കനത്ത മഴയില്‍ പശ്ചിമകൊച്ചി വെള്ളക്കെട്ടിലമര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തിലായി. പശ്ചിമകൊച്ചിയുടെ പല ഭാഗങ്ങളിലേയും റോഡുകള്‍ കുളങ്ങളായി മാറി. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി എന്നിവടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഓടയും റോഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനത്തില്‍ പോകുന്നവരും  പ്രയാസത്തിലായി. മട്ടാഞ്ചേരി പുതിയ റോഡ്, ഈരവേലി, കൂവപ്പാടം, ചെറളായി, ചെറളായിക്കടവ്, ടൗണ്‍ ഹാള്‍ റോഡ് , ചക്കരയിടുക്ക് നാഥം കമ്പനി, ചക്കാമാടം, കപ്പലണ്ടിമുക്ക്, പനയപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു.ഫോര്‍ട്ട്‌കൊച്ചി ചിരട്ടപ്പാലം, പട്ടാളംതുരുത്തി, കുന്നുംപുറം, വെളി, ജൂബിലി, നസ്‌റത്ത്, ബീച്ച് റോഡ്, രാമേശ്വരം കോളനി, മിനി കോളനി എന്നിവടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തോപ്പുംപടിയിലും കരുവേലിപ്പടിയിലും റോഡുകള്‍ കൂടി തകര്‍ന്നതോടെ അനങ്ങാന്‍ കഴിയാത്ത അവസ്ഥയായി. പള്ളുരുത്തി വെളി, കച്ചേരിപ്പടി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയിടങ്ങളും വെള്ളക്കെട്ടിന്റെ ദുരിതം പേറി. പലയിടങ്ങളിലും വീടുകളില്‍ വെള്ളം അടിച്ച് കയറുന്ന അവസ്ഥയായിരുന്നു. റോഡുകള്‍ പൊക്കുകയും പലയിടങ്ങളിലും ടൈലുകള്‍ വിരിക്കുകയും കാനകള്‍ ശുചീകരിക്കാതിരിക്കുകയും ചെയ്തതാണ് കനത്ത വെള്ളക്കെട്ടിനും വീടുകളില്‍ വെള്ളം കയറുന്നതിനും ഇടയാക്കിയത്.കടലിനോടടുത്ത് കിടക്കുന്ന രാമേശ്വരം മിനി കോളനികളില്‍ വീടുകളില്‍ വെള്ളം കയറിയത് ഏറെ ദുരിതമാണുണ്ടാക്കിയത്. ഇവിടത്തെ നൂറോളം വീടുകളില്‍ വെള്ളം കയറി. ഗൃഹോപകരണങ്ങള്‍ വരെ ഒഴുകി പോവുന്ന അവസ്ഥയായിരുന്നു. പല ഉപകരണങ്ങളും നശിയുകയും ചെയ്തു. കാലപഴക്കം ചെന്ന വീടുകളാണ് ഇതില്‍ പലതും. വെള്ളം കയറിയതോടെ അന്തിയുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണിവിടെ.
Next Story

RELATED STORIES

Share it