Kottayam Local

കനത്ത മഴ : ആറ്റിലും തോട്ടിലും മീന്‍ നിറഞ്ഞു ; ചൂണ്ടയിടാന്‍ നാട്ടുകാരുടെ വന്‍തിരക്ക്



എരുമേലി: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വറ്റിവരണ്ട ആറ്റിലും തോട്ടിലും ജലനിരപ്പ് ഉയര്‍ന്നതോടെ മീന്‍പിടിക്കാന്‍ നാട്ടുകാരുടെ തിരക്കേറി. ചൂണ്ടയും വലയുമായി ഇറങ്ങിയവര്‍ കൈനിറയെ പിടയ്ക്കുന്ന മീനുമായാണു കരയ്ക്കു കയറിയത്. എരുമേലി വലിയതോട്ടിലും മണിമലയാറ്റിലുമാണ് വെള്ളം നിറഞ്ഞപ്പോള്‍ കൂട്ടത്തോടെ മല്‍സ്യങ്ങള്‍ നിറഞ്ഞത്. ടൗണില്‍ കെഎസ്ആര്‍ടിസി ജങ്ഷനിലെ രാജാപ്പടി പാലത്തില്‍ ചൂണ്ടയിടാനാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകളാണെത്തിയത്. കുറുവാ ഇനത്തിലുള്ള മീനുകളെയാണ് ഏറെയും കിട്ടിയത്. കരിമീന്‍, പരല്‍, ആരകന്‍, മുഷി, വാള, കല്ലേമുട്ടി തുടങ്ങിയ മീനുകളാണ് ചൂണ്ടയിലും വലയിലും കുടുങ്ങിയത്. കൊരട്ടി തടയണ, ഓരുങ്കല്‍കടവ് പാലം, കരിങ്കല്ലുമുഴി ചെക്ക് ഡാം, കരിമ്പിന്‍തോട്, കുളക്കച്ചിറ കുളം, മ്ലാക്കയം എന്നിവിടങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകീട്ടു വരെ മീന്‍പിടിത്തക്കാരുടെ തിരക്കാണ്. ഒന്നര ലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ അടുത്തിടെ മല്‍സ്യ ഫെഡ്ഡ് മണിമലയാറില്‍ നിക്ഷേപിച്ചതാണ് മീനുകളുടെ വര്‍ധനവിനു സഹായകമായത്. ദിയിലെ മല്‍സ്യങ്ങള്‍ക്കു പുറമേ നദീതീരങ്ങളിലെ കുളങ്ങളില്‍ നിന്ന് വളര്‍ത്തു മല്‍സ്യങ്ങളും മഴവെള്ളം നിറഞ്ഞപ്പോള്‍ നദിയിലെത്തിയിരുന്നു. പിടികൂടിയ മല്‍സ്യങ്ങളെ നല്ലവില നല്‍കി വാങ്ങാനും ആവശ്യക്കാരേറെയെത്തി.വലിയതോട്ടില്‍ ചൂണ്ടയിടുന്നവര്‍
Next Story

RELATED STORIES

Share it