ernakulam local

കനത്ത മഴയും കാറ്റും : അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും വന്‍നാശം



അങ്കമാലി: അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും  ഇന്നലെ വൈകീട്ട് നാലോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വന്‍നാശനഷ്ടം. വീടുകള്‍ പലതും തകര്‍ന്ന് വീണു. വന്‍ മരങ്ങള്‍ പലതും കടപുഴകി വീണു. ഓടിക്കൊണ്ടിരുന്ന കാറിലേയ്ക്ക് വരെ വന്‍ മരങ്ങള്‍ വീണു. യാത്രക്കാര്‍ ആദ്്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. അങ്കമാലി ഗവ. ആശുപത്രിയിലെ വാഗമരമാണ് എം സി റോഡിനെയും ദേശീയപാത 47നെയും ബന്ധിപ്പിക്കുന്ന ഏറെ തിരക്കേറിയ ക്യാപ്‌ഷെഡ് റോഡിലേയ്ക്ക് മറഞ്ഞത്. രണ്ട് കാറുകള്‍ക്ക് മീതെ മരങ്ങള്‍ വീണെങ്കിലും ആര്‍ക്കും പരിക്കില്ല. ഈ പ്രദേശത്തെ 50 ഓളം വെദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. കൂടാതെ അങ്കമാലി പ്രദേശത്തെ 1000 ത്തോളം ജാതി മരങ്ങളും വാഴകളും കാറ്റില്‍ മറഞ്ഞ് വീണു. പാലിയേക്കര വര്‍ഗീസ് ആലപ്പാട്ടിന്റെ വീട് ഉള്‍പ്പടെ 20 ഓളം വീടുകളോളം ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. അങ്കമാലി ഫയര്‍ഫോഴ്‌സില്‍ നിന്നെത്തിയ പന്ത്രണ്ടോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് റോഡിലേയ്ക്ക് മറഞ്ഞ് വീണ മരങ്ങള്‍ മുറിച്ച് മാറ്റിയത്. അങ്കമാലി ഫയര്‍ഫോഴ്‌സിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാരായ പി ആര്‍ മജീദ്, പി ആര്‍ പ്രദീപ് കുമാര്‍, പി എ ഷാജന്‍, ടി ആര്‍ ഷിബു, ടി എന്‍ ശ്രീനിവാസന്‍, എം ആര്‍ അനിരുദ്ധന്‍ , ശരത്, സൂരജ്, ബെന്നി അഗസ്റ്റിന്‍, റെജി കുമാര്‍ ശിവലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അങ്കമാലി കെ എസ്ഇബിയിലെ അസി. എന്‍ജിനീയര്‍ ലാലു ജോസിന്റെ നേതൃത്വത്തില്‍ പോട്ടിവീണ വൈദ്യുതലൈനുകള്‍ മാറ്റുന്നതിനുള്ള നടത്തിയ ശ്രമങ്ങള്‍ വലിയ ദുരന്തം ഒഴിവാക്കുവാന്‍ കഴിഞ്ഞു.
Next Story

RELATED STORIES

Share it